കൊയിലാണ്ടി അണേല പഴത്തുരുത്തി താഴെ കുതിരക്കുട പാടശേഖരത്തിൽ തീപിടുത്തം

news image
Mar 2, 2025, 9:51 am GMT+0000 payyolionline.in

കൊയിലാണ്ടി: പാടശേഖരത്തിൽ തീപിടുത്തം.  അണേല പഴത്തുരുത്തി താഴെ കുതിരക്കുട പാടശേഖരത്തിന് ആണ്  തീപിടിച്ചത്.  ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.അഗ്നിരക്ഷാസേന കൊയിലാണ്ടി യൂണിറ്റിൽ നിന്നുള്ള സംഘമാണ് എ എസ് ടി ഓ  അനിൽകുമാർ പി. എമ്മിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി തീയണച്ചത്. സംഭവത്തിന്റെ കാരണം വ്യക്തമല്ല. കൂടുതൽ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe