നോമ്പ് തുറക്കാൻ രുചിയേറുന്ന മ​ല​ബാ​ർ ത​രി​ക്ക​ഞ്ഞി തയാറാക്കാം

news image
Mar 2, 2025, 8:46 am GMT+0000 payyolionline.in

ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ:

  • റ​വ – ര​ണ്ട് ടേ​ബി​ൾ സ്പൂ​ൺ
  • നെ​യ്യ് – ഒ​രു ടേ​ബി​ൾ സ്പൂ​ൺ
  • ചെ​റി​യ ഉ​ള്ളി – ഒ​രു ടീ​സ്പൂ​ൺ
  • ക​ശു​വ​ണ്ടി – ഒ​രു ടേ​ബി​ൾ​സ്പൂ​ൺ
  • കി​സ്മി​സ് – ഒ​രു ടേ​ബി​ൾ​സ്പൂ​ൺ
  • ഏ​ല​ക്കാ​പ്പൊ​ടി – കാ​ൽ ടീ​സ്പൂ​ൺ
  • ഉ​പ്പ് – ര​ണ്ടു നു​ള്ള്
  • പാ​ൽ – ഒ​ന്ന​ര​ക്ക​പ്പ്
  • വെ​ള്ളം – മു​ക്കാ​ൽ ക​പ്പ്
  • പ​ഞ്ച​സാ​ര – ര​ണ്ട് ടേ​ബി​ൾ സ്പൂ​ൺ

ത​യാ​റാ​ക്കു​ന്ന വി​ധം:

റ​വ ചെ​റി​യ തീ​യി​ൽ പാ​ക​മാ​കു​ന്ന​തു​വ​രെ ന​ന്നാ​യി വ​റു​ത്തെ​ടു​ക്കു​ക. തു​ട​ർ​ന്ന് പാ​ലി​ലേ​ക്ക് മു​ക്കാ​ൽ ക​പ്പ് വെ​ള്ള​വും ചേ​ർ​ത്ത് തി​ള​പ്പി​ക്കാ​ൻ വെ​ക്കാം. ര​ണ്ട് ടേ​ബി​ൾ സ്പൂ​ൺ പ​ഞ്ച​സാ​ര​യും ഇ​തി​ൽ ചേ​ർ​ക്കു​ക.

തു​ട​ർ​ന്നു ഏ​ല​ക്കാ​യ പൊ​ടി​ച്ച​തും ഉ​പ്പും ചേ​ർ​ക്കാം. ഇ​ത് തി​ള​ച്ചു​വ​രു​മ്പോ​ൾ വ​റ​ത്തു വെ​ച്ച റ​വ ചേ​ർ​ത്ത് ഇ​ള​ക്കി ചെ​റി​യ തീ​യി​ൽ വേ​വി​ച്ചെ​ടു​ക്കാം. ആ​വ​ശ്യ​ത്തി​ന​നു​സ​രി​ച്ച് കു​റു​കി തു​ട​ങ്ങു​മ്പോ​ൾ തീ ​കെ​ടു​ത്താം.

ഒ​രു പാ​നി​ൽ നെ​യ്യ് ചൂ​ടാ​ക്കി അ​തി​ലേ​ക്ക് ചെ​റി​യ ഉ​ള്ളി ചെ​റു​താ​യി അ​രി​ഞ്ഞ​ത് ചേ​ർ​ക്കു​ക. ഇ​വ ന​ന്നാ​യി മൂ​ത്തു തു​ട​ങ്ങു​മ്പോ​ൾ ക​ശു​വ​ണ്ടി നു​റു​ക്കി​യ​ത് ചേ​ർ​ക്കാം.

ചെ​റു​താ​യി നി​റം മാ​റി തു​ട​ങ്ങു​മ്പോ​ൾ ഒ​രു ടേ​ബി​ൾ​സ്പൂ​ൺ ഉ​ണ​ക്ക​മു​ന്തി​രി​യും ചേ​ർ​ക്കാം. ഇ​ത് നേ​ര​ത്തെ ത​യാ​റാ​ക്കി​യ ത​രി​ക്ക​ഞ്ഞി​യി​ലേ​ക്ക് ചേ​ർ​ക്കു​ന്ന​തോ​ടെ മ​ല​ബാ​ർ സ്‍പെ​ഷ​ൽ ത​രി​ക്ക​ഞ്ഞി റെ​ഡി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe