പയ്യോളി: പയ്യോളി ടൌണില്‍ ബ്രൗണ്‍ഷുഗര്‍ വില്പനക്കിടെ പ്രതി പിടിയില്‍. പയ്യോളി പുത്തന്‍മരച്ചാലില്‍ അന്‍വര്‍ (45) ആണ് പയ്യോളി പോലീസിന്റെ പിടിയിലായത്.
ടൌണിലെ ഒന്നാം ഗേറ്റിന് സമീപം ഇന്നലെ രാത്രി പത്ത് മണിയോടെയാണ് പയ്യോളി പോലീസ് ഇന്‍സ്പെക്ടര്‍ എ.കെ. സജീഷിന്റെ നിര്‍ദ്ദേശപ്രകാരം 0.37 ഗ്രാം ബ്രൗണ്‍ ഷുഗറുമായി ഇയാളെ പിടികൂടുന്നത്. റൂറല്‍ ഡാന്‍സഫ് സ്ക്വാഡ് എ.എസ്.ഐമാരായ വി.സി. ബിനീഷ്, വി.വി. ഷാജി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശോഭിത്ത്, അഖിലേഷ് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.