പയ്യോളി: പി.എസ് സഞ്ജീവ് പുതിയ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി. പയ്യോളി സ്വദേശിയായ സഞ്ജീവ് നിലവിൽ കണ്ണൂർ ജില്ലാ സെക്രട്ടറിയാണ്. സി.പി.എം പാനൂർ ഏരിയാ കമ്മിറ്റി അംഗവുമാണ്. ആലപ്പുഴയിൽ നിന്നുള്ള എം. ശിവപ്രസാദിനെ പ്രസിഡൻ്റായും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.
പി.എം ആർഷോക്കും അനുശ്രിക്കും പകരമാണ് പുതിയ ഭാരവാഹികൾ, നാല് ദിവസത്തെ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവിവത്‌കരണം ചെറുക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം പാസാക്കി.
പയ്യോളി ഭജനമഠം സ്വദേശി പൂളക്കണ്ടി സദാനന്ദൻ്റെയും സുജാതയുടെയും മകനാണ് സഞ്ജീവ്. അമ്മയുടെ വീടായ പാനൂരിലാണ് രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നത്. കണ്ണൂർ എസ്.എൻ.കോളേജിൽ നിന്നും ബി.എ. എകണോമിക്സിൽ ബിരുദം നേടിയശേഷം കണ്ണൂർ യൂണിവേഴ്‌സിറ്റി പാലയാട് ക്യാമ്പസിൽ എൽ.എൽ.ബി പൂർത്തിയാക്കി. കുത്തുപറമ്പിലായിരുന്നു ഹൈസ്‌കൂൾ ഹയർ സെക്കണ്ടറി പഠനം.
അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തായിരുന്നതിനാൽ പ്രാഥമിക വിദ്യാഭ്യാസം അവിടെയായിരുന്നു. കണ്ണൂരിലേക്ക് വന്നശേഷമാണ് രാഷ്ട്രീയ രംഗത്ത് സജീവമായത്.