വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് വയസുകാരി ആൾമറയില്ലാത്ത കിണറിൽ വീണ് മരിച്ചു.

news image
Feb 21, 2025, 2:07 am GMT+0000 payyolionline.in

­വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് വയസുകാരി ആൾമറയില്ലാത്ത കിണറിൽ വീണ് മരിച്ചു.

റാന്നി : പെരുംപെട്ടിയിൽ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് വയസുകാരി ആൾമറയില്ലാത്ത കിണറിൽ വീണ് മരിച്ചു. പെരുംപെട്ടി കുരുട്ടും മോടിയിൽ ഷാജി, ശരള (ലേഖ) ദമ്പതികളുടെ ഇളയ മകൾ അരുണിമയാണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് രണ്ട് സഹോദരങ്ങൾക്കൊപ്പം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കുഞ്ഞ് അബദ്ധത്തിൽ കിണറിലേക്ക് വീണത്. ഉടൻ തന്നെ രക്ഷകർത്താക്കളും പരിസരവാസികളും ചേർന്ന് കുഞ്ഞിനെ പുറത്തെടുത്ത് റാന്നി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe