വിയ്യൂർ ശ്രീ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് കൊടിയേറി

news image
Feb 1, 2025, 5:41 pm GMT+0000 payyolionline.in

കൊയിലാണ്ടി: വിയ്യൂർ ശ്രീ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കക്കാട്ട് ഇല്ലത്ത് പുരുഷോത്തമൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കൊടിയേറ്റത്തോടുകൂടി ആരംഭം കുറിച്ചു. ഫെബ്രുവരി 1 മുതൽ 8 വരെ നീണ്ടു നിൽക്കുന്ന ആറാട്ട് മഹോത്സവത്തിന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ ഫെബ്രുവരി1 ന് ഗാനഭൂഷണം ജയശ്രീ ടീച്ചറുടെ നേതൃത്വത്തിൽ കനകശ്രീ മ്യൂസിക് – അണേല അവതരിപ്പിക്കുന്ന സംഗീതാർച്ചന, ഫെബ്രുവരി 2 ന് സംഗീത് ഓർക്കസ്ട്ര കോഴിക്കോട് അവതരിപ്പിക്കുന്ന മെലഡി നൈറ്റ്, ഫെബ്രുവരി 3ന് സൗഹൃദ റസിഡൻസ് അസോസിയേഷൻ വിയ്യൂർ അവതരിപ്പിക്കുന്ന കലാപരിപാടികൾ.

ഫെബ്രുവരി 5ന് സൗപർണിക കലാവേദി കണ്ണൂർ അവതരിപ്പിക്കുന്ന നാട്ടരങ്ങ് എന്നിവ നടക്കും.കൂടാതെ ഫെബ്രുവരി 6 ന് ഉത്സവബലി, 7 ന് പള്ളിവേട്ട, 8 ന് കുളിച്ചാറാട്ട് -സമൂഹസദ്യ എന്നീ വിശേഷ ചടങ്ങുകളും ഉണ്ടായിരിക്കുന്നതാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe