പയ്യോളി: കേരള സ്റ്റേറ്റ് ലൈബ്രറി കൌൺസിൽ പയ്യോളി മേഖലാ സമിതിയുടെ അഭിമുഖ്യത്തിൽ ലൈബ്രറി പ്രവർത്തക സംഗമവും എം ടി വാസുദേവൻ നായർ, പി ജയചന്ദ്രൻ അനുസ്മരണവും നടന്നു. നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാൻ ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി കൌൺസിൽ മേഖലാസമിതി ചെയർമാൻ പി എം അഷ്റഫ് അദ്യക്ഷനായിരുന്നു. ഒരേ ലൈബ്രറിയിൽ തുടർച്ചയായി 45 വർഷം ലൈബ്രേറിയനായി പ്രവർത്തിച്ച ജ്ഞാനോദയം ലൈബ്രറിയിലെ ടി സോമനെ ആദരിച്ചു.
നഗരസഭ ചെയർമാൻ മോമെന്റൊയും കൗൺസിലർ ടി ചന്തുമാസ്റ്റർ പൊന്നാടയും അണിയിച്ചു. എം ടി അനുസ്മരണ പ്രഭാഷണം കെ സജീവൻ മാസ്റ്ററും പി ജയചന്ദ്രൻ അനുസ്മരണം സി സി ചന്ദ്രനും നിർവഹിച്ചു. ടി ചന്തു മാസ്റ്റർ, കെ വി രാജൻ, കെ ജയകൃഷ്ണൻ, വടക്കയിൽ ഷഫീഖ്, വി ടി ഉഷ, ഇബ്രാഹിം തിക്കോടി, കെ വി ചന്ദ്രൻ, ടി സോമൻ, പി വി അനിൽകുമാർ സംസാരിച്ചു.