കീഴൂർ: കീഴൂർ ഗവൺമെൻറ് യുപി സ്കൂൾ ചുറ്റുമതിലിൻ്റെ ഉദ്ഘാടനം വടകര എം .പി. ഷാഫി പറമ്പിൽ നിർവഹിച്ചു. വടകര മുൻ എം.പി കെ മുരളീധരൻ അനുവദിച്ച 20 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ചതാണ് ചുറ്റുമതിൽ . പയ്യോളി നഗരസഭ ചെയർമാൻ വി . കെ അബ്ദുറഹിമാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
നഗരസഭാ സെക്രട്ടറി വിജില. എം റിപ്പോർട്ട് അവതരിപ്പിച്ചു .ഷജ്മിന അസ്സയിനാർ, ഷഫീക്ക് വടക്കയിൽ, കാര്യാട്ട് ഗോപാലൻ,മേലടി എ.ഇ.ഒ- അസീസ് പി , മാതാണ്ടി അശോകൻ, എം. എ വിജയൻ, മുജേഷ് ശാസ്ത്രി, ഷാജി പാറക്കണ്ടി ,മഠത്തിൽ അബ്ദുറഹിമാൻ ,കാര്യാട്ട് നാരായണൻ, കണ്ടോത്ത് ചന്ദ്രൻ, ജർഷിന ,പ്രബിത. പി. ബി എന്നിവർ ചടങ്ങിൽ സംസാരിച്ചു.
സി.കെ.ഷഹനാസ് സ്വാഗതവും ഹെഡ്മാസ്റ്റർ ദിനേശ് കുമാർ നന്ദിയും പറഞ്ഞു. ചുറ്റുമതിൽ നിർമ്മാണം ഭംഗിയായി പൂർത്തീകരിച്ച ശരൺ എൻ .വി ക്ക് എം .പി . ഉപഹാരം നൽകി. യുകെ കുമാരൻ രചിച്ച തക്ഷൻകുന്ന് സ്വരൂപം എന്ന നോവലിൻ്റ ഇംഗ്ലീഷ് പരിഭാഷ നിർവഹിച്ച ജയശങ്കർ കീഴായി കൃതി എം.പി.ക്ക് സമ്മാനിച്ചു .എമിൻ തനാസ് ,ദേവജ് എന്നീ വിദ്യാർഥികളും പരിപാടിയിൽ സംബന്ധിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ കുട്ടികൾ സ്വാഗതനൃത്തം അവതരിപ്പിച്ചു.