ഭാരതീയ മത്സ്യ പ്രവർത്തക സംഘം പയ്യോളി ഗ്രാമ സമിതി സമുദ്ര വന്ദനം നടത്തി- വീഡിയോ

news image
Jan 14, 2025, 2:33 pm GMT+0000 payyolionline.in

പയ്യോളി: ഭാരതീയ മത്സ്യപ്രവർത്തക സംഘം പയ്യോളി ഗ്രാമ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന സമുദ്ര വന്ദനത്തിൽ പാലഭിഷേകവും അർച്ചനയും നടന്നു.
രാഷ്ട്രീയ സ്വയം സേവക സംഘം വടകര ജില്ല സഹകാര്യവാഹ് സി.പി.ബിജു, കൊയിലാണ്ടി ഖണ്ഡ് സേവാപ്രമുഖ് വി.സുരേഷ് സന്നിദ്ധരായ പരിപാടിയിൽ ഭാരതീയ മത്സ്യ പ്രവർത്തകസംഘം കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി സി.വി അനീഷ് സംസാരിച്ചു. ഭാരതീയ മത്സ്യ പ്രവർത്തക സംഘം സംസ്ഥാന വൈസ്പ്രസിഡണ്ട് സി.പി. സതി, വി. പ്രജോഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe