പയ്യോളി: ഓട്ടോറിക്ഷാ തൊഴിലാളിയായ എസ്.കെ.സിറാജിൻ്റെ മകൻ സിനാൻ കരൾ രോഗബാധിതനായി കരൾ മാറ്റ ശസ്ത്രക്രിയക്ക് ചികിത്സയിലായ സാഹചര്യത്തിൽ ഫണ്ട് ശേഖരണത്തിനായ് എല്ലാ ഓട്ടോ തൊഴിലാളികളും ഒരു ദിവസത്തെ കലക്ഷൻ സ്വരൂപിച്ച് ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി.
പയ്യോളി ഓട്ടോ കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഫണ്ട് ശേഖരണത്തിൽ സ്വരൂപിച്ച 1,07,280 രൂപ ഇന്ന് അക്ഷര മുറ്റം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോ-ഓഡിനേഷൻ കമ്മിറ്റി പ്രസിഡണ്ട് യു.കെ.പി. റഷീദ് ,ചികിത്സാ കമ്മിറ്റി കൺവീനർ കെ.കെ.പ്രേമന് കൈമാറി.
ഇതോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ചികിത്സാ സഹായ കമ്മിറ്റി വർക്കിം ചെയർമാൻ ബഷീർ മേലടി ,ട്രഷറർ വി.കെ.മുനീർ ,കളത്തിൽ കാസിം ,കോ ഓഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ ,സി.പി.രാജീവൻ ,സുബീഷ് , ടി.കെ.ലത്തീഫ്, ഭാസ്കരൻ ,റഹീം ,സജീർ , രതീഷ് എന്നിവർ പങ്കെടുത്തു.