പയ്യോളി: പയ്യോളി നഗരസഭ 13-ാം ഡിവിഷനിലെ എൻഎച്ച്-രയരോത്ത് റോഡ്, മുക്കാടത്ത് മുക്ക് – പെട്ട്യാം വീട്ടിൽ റോഡ് കാനത്തിൽ ജമീല എംഎൽഎ നാടിന് സമർപ്പിച്ചു. നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാൻ അധ്യക്ഷനായി.
എൻ സി മുസ്തഫ, മഠത്തിൽ അബ്ദുറഹിമാൻ, കെ കെ വിജയൻ, അരുൺ കുമാർ തിരുവോത്ത് എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ റസിയ ഫൈസൽ സ്വാഗതവും ശശിധരൻ നന്ദിയും പറഞ്ഞു.