പയ്യോളി: തൊഴിൽ മേഖല സംരക്ഷിക്കുക, തദ്ദേശ സ്ഥാപനങ്ങളിലൂടെയുള്ള സെസ്സ് പിരിവ് ഊർജ്ജിതപ്പെടുത്തുക, ക്ഷേമനിധി ബോർഡിനെ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടുക, സാമ്പത്തിക ആനുകുല്യങ്ങളും പെൻഷനും കുടിശ്ശിക തീർത്ത് നൽകുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി.) ൻ്റെ നേതൃത്വത്തിൽ പയ്യോളി മുനിസിപ്പാലിറ്റിക്ക് മുന്നിൽ ധർണ്ണ സമരം സംഘടിപ്പിച്ചു.
ധർണ്ണ സമരം എ.ഐ.ടി.യു.സി ജില്ലാ ജോയൻ്റ് സെക്രട്ടറി അഡ്വ.എസ്.സുനിൽ മോഹൻ ഊഘാടനം ചെയ്തു. എ ഐ ടി യു സി മണ്ഡലം സെക്രട്ടറി സന്തോഷ് കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. കിസാൻ സഭ മണ്ഡലം സെക്രട്ടറി കെ ശശിധരൻ, സി.പി.ഐ പയ്യോളി ലോക്കൽ സെക്രട്ടറി ഇരിങ്ങൽ അനിൽ കുമാർ, മുൻ കൗൺസിലർ വി.എം.ഷാഹുൽ ഹമീദ്, എ ഐ ടി യു സി മണ്ഡലം പ്രസിഡണ്ട് ജയരാജ് നടേരി, എന്നിവർ സംസാരിച്ചു. നിഷ.കെ.എം, ഉത്തമൻമേലടി, ദമോദരൻ എം, കെ. ശോഭന എന്നിവർ നേതൃത്വം നൽകി.