തിക്കോടി വില്ലംങ്കണ്ടി മുക്ക് – ചെമ്പ്രാട്ടിൽ മുക്ക്, പരത്തിൻ്റെ വിട റോഡുകൾ പൊതുജനങ്ങൾക്ക് സമർപ്പിച്ചു

news image
Dec 15, 2024, 2:06 pm GMT+0000 payyolionline.in

തിക്കോടി: തിക്കോടി ഗ്രാമ പഞ്ചായത്തിന്റെ ഒൻപതാം വാർഡിലെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി വില്ലംങ്കണ്ടി മുക്ക് – ചെമ്പ്രാട്ടിൽ മുക്ക് റോഡും വില്ലംങ്കണ്ടി മുക്ക് – പരത്തിൻ്റെ വിട റോഡും പൊതുജനങ്ങൾക്ക് സമർപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്  ജമീല സമദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്  സുരേഷ് ചങ്ങാടത്ത് റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ചു.

 

വാർഡ് വികസന സമിതി കൺവീനർ പി.കെ സത്യൻ, വികസന സമിതി അംഗങ്ങളായ കെ. രാധാകൃഷ്ണൻ , അബൂബക്കർ മഫാസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സനീർ , സഹൽ പുറക്കാട് എന്നിവർ നേതൃത്വം കൊടുത്ത പരിപാടിയിൽ വാർഡ് മെമ്പർ വിബിത ബൈജു സ്വാഗതം പറയുകയും അയൽസഭ കൺവീനർ കെ.യം മജീദ് നന്ദിയും പ്രകാശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe