പയ്യോളി: കീഴൂർ ശിവക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തോടനുബന്ധിച്ചുള്ള ചെറിയ വിളക്ക് ഇന്ന് നടന്നു. തുടർന്ന് കലാമണ്ഡലം സുരേഷ് കാലത്തിൻറെ ഓട്ടൻതുള്ളൽ, വിശേഷാൽ വലിയ വട്ടളം പായസം നിവേദ്യത്തോടെയുള്ള ഉച്ചപൂജ, പ്രസാദഊട്ട്, കാഴ്ച ശീവേലി എന്നിവ നടന്നു. രാത്രി 7 30ന് ബാൻഡ് ഷോ, 10ന് കലാമണ്ഡലം ഹരിഗോവിന്ദന്റെ തായമ്പക എന്നിവ ഉണ്ടാവും. വെള്ളിയാഴ്ചയാണ് വലിയ വിളക്ക്.
കീഴൂർ ആറാട്ട് ഉത്സവം; നാളെ വലിയ വിളക്ക്
പയ്യോളി: കീഴൂർ ശിവക്ഷേത്രം ആറാട്ട് ഉത്സവത്തിന്റെ ഭാഗമായുള്ള വലിയവിളക്ക് നാളെ നടക്കും. രാവിലെ 7. 30ന് കാഴ്ച ശീവേലി, 10ന് അനൂപ് അനൂപ്യാരുടെ പാഠകം, 11 ന് വലിയ വട്ടളം പായസ നിവേദ്യത്തോടെയുള്ള ഉച്ചപൂജ , 12ന് പ്രസാദഊട്ട്.
വൈകു4.30ന് കാഴ്ച ശീവേലി, 6:30ന് ആശാ സുരേഷ് ഇരിങ്ങാലക്കുടയുടെ സോപാന സംഗീതാർച്ചന, 7 മണിക്ക് ഇൻസ്ട്രുമെന്റൽ മ്യൂസിക്കൽ ഫ്യൂഷൻ ഷോ, രാത്രി 10ന് സദനം സുരേഷ് മാരാർ കലാമണ്ഡലം എന്നിവരുടെ ഇരട്ടത്തായമ്പക. തുടർന്ന് വിളക്കിൻ എഴുന്നള്ളിപ്പ് എന്നിവ നടക്കും. ശനിയാഴ്ചയാണ് പള്ളിവേട്ട.