കീഴരിയൂരില്‍ സൗജന്യ വൃക്ക രോഗനിർണ്ണയ ക്യാമ്പും ബോധവൽക്കരണവും

news image
Nov 26, 2024, 3:24 am GMT+0000 payyolionline.in

കീഴരിയൂർ: കോഴിക്കോട് സി.എച്ച് സെൻററും കീഴരിയൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ കിഡ്നി രോഗ നിർണ്ണയമെഡിക്കൽ ക്യാമ്പും, ബോധവൽക്കരണ ക്ലാസും ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.പി എ അസീസ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ടി.യു സൈനുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. സി.എച്ച് സെൻറർ സിക്രട്ടറി ഒ. ഹുസൈൻപദ്ധതി വിശദീകരിച്ചു. ഹുസൈൻ ചെറുതുരുത്തി ബോധവൽക്കരണ ക്ലാസ് എടുത്തു. കുന്നുമ്മൽ റസാഖ്, എ. മൊയതീൻ മാസ്റ്റർ, നൗഷാദ് കുന്നുമ്മൽ, വി.കെ.യൂസുഫ്, ടി.എ സലാം, സിദ്ദീഖ് പള്ളിക്കൽ സാബിറനടുക്കണ്ടി, തേറം ബത്ത് കുഞ്ഞബ്ദുള്ള, അയ്യാസ് കുന്നത്ത്, അസീസ് എന്നിവര്‍ പ്രസംഗിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe