സാമൂഹ്യനീതി ഉറപ്പുവരുത്താൻ സ്ത്രീകൾ രംഗത്ത് വരണം: കെ.പി മോഹനൻ എം.എൽ.എ

news image
Oct 27, 2024, 2:06 pm GMT+0000 payyolionline.in

തിക്കോടി :  സാമൂഹ്യ നീതിയിൽ അധിഷ്ടിതമായ സമൂഹത്തെ വാർത്തെടുക്കുന്നതിന് സ്ത്രീകൾ മുന്നോട്ട് വരണമെന്ന് ആർ.ജെ.ഡി. നിയമസഭാ കക്ഷി നേതാവ് കെ.പി മോഹനൻ എം.എൽ.എ പറഞ്ഞു. പുരുഷനും സ്ത്രീയ്ക്കും തുല്യ പരിഗണന എല്ലാ രംഗങ്ങളിലും ലഭിക്കേണ്ടതുണ്ട്. തൊഴിലിടങ്ങളിലലടക്കം സ്ത്രീകളെ ചൂഷണം ചെയ്യുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന നടപടികൾക്കെതിരെ ചെറുക്കുന്നതിനുളള സംഘടിത ശക്തിയാവാൻ മഹിളാ സംഘടനകൾ നേതൃത്വപരമായ പങ്ക് വഹിക്കണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു.

രാഷ്ട്രീയ മഹിളാ ജനതാദൾ കോഴിക്കോട് ജില്ലാ ക്യാമ്പിൻ്റെ സമാപന സമ്മേളനം അകലാപ്പുഴ ലെയ്ക്ക് വി റിസോർട്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ജില്ലാ പ്രസിഡൻ്റ് പി.സി നിഷാകുമാരി അദ്ധ്യക്ഷതയായി. സംസ്ഥാന പ്രസിഡൻ്റ് ഒ.പി ഷിജ മുഖ്യ പ്രഭാഷണം നടത്തി. വി.കുഞ്ഞാലി, മനയത്ത് ചന്ദ്രൻ,എൻ. കെ.വത്സൻ, കെ. ലോഹ്യ, സുജ ബാലുശ്ശേരി, എം.പിഅജിത, ബേബി ബാലമ്പ്രത്ത്, ഷൈമ കോറോത്ത്, പ്രിയ സി, സെറീന സുബൈർ, കെ.പി. ദീപ , ജീജാ ദാസ്, കെ.കെ നിഷിത,വനജ രാജേന്ദ്രൻ,ഭാസ്കരൻ കൊഴുക്കല്ലൂർ, പി. കിരൺജിത്ത്, രജീഷ് മാണിക്കോത്ത്, എ.കെ ലക്ഷ്മി ,സംഘാടക സമിതി ചെയർമാൻ രാമചന്ദ്രൻ കുയ്യണ്ടി തുടങ്ങിയവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe