പയ്യോളി: കണ്ണൂർ- ഷോർണൂർ സ്പെഷ്യൽ ട്രെയിൻ സ്ഥിരമാക്കണം, നിലവിലെ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിൽ എക്സ്റ്റൻഷൻ ഉൾപ്പെടെ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് രാജ്യസഭാംഗം ഡോ.പിടി ഉഷ എംപി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു. മലബാർ മേഖലയിലെ ആയിരക്കണക്കിന് ആളുകൾക്ക് ഉപകാരപ്രദമാകുന്ന കണ്ണൂർ -ഷോർണൂർ , ഷൊർണൂർ -കണ്ണൂർ സ്പെഷ്യൽ ട്രെയിൻ ഈ മാസം 30, 31 തീയതികളിലാണ് നിലവിലെ എക്സ്റ്റൻഷൻ കാലാവധി പൂർത്തീകരിക്കുന്നത്.
മലബാർ മേഖലയിലെ ആയിരക്കണക്കിന് യാത്രക്കാർക്ക് ഉപകാരപ്രദമാണ് നിലവിൽ റെയിൽവേ അടുത്തിടെ സർവീസ് ആരംഭിച്ച സ്പെഷ്യൽ ട്രെയിൻ. വിദ്യാലയങ്ങളിലേക്കും ഓഫീസുകളിലേക്കും എത്തുന്ന പതിനായിരക്കണക്കിന് ആളുകൾക്കാണ് ട്രെയിൻ ഉപകാരപ്രദമാകുന്നത്. കോഴിക്കോട് ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലും തന്നെ ദിവസ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് പുതിയ ട്രെയിനിന്റെ വരവോടെ ഉണ്ടായിട്ടുണ്ടെന്നാണ് കണക്ക്.