പയ്യോളിയിൽ മുസ്ലിം ലീഗ് ശിൽപ്പശാല ‘മിഷൻ 500+’ സംഘടിപ്പിച്ചു

news image
Oct 18, 2024, 9:19 am GMT+0000 payyolionline.in

പയ്യോളി: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി മുസ്ലിം ലീഗ് പയ്യോളിയിൽ “മിഷൻ 500+” ശിൽപ്പശാല സംഘടിപ്പിച്ചു. ജില്ലയിലെ 500 ജനപ്രതിനിധികളെ വിജയിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ടാർഗറ്റിന്റെ ഭാഗമായാണ് ശിൽപ്പശാല സംഘടിപ്പിച്ചത്.

മുൻസിപ്പൽ മുസ്ലിം ലീഗ് വർക്കിംഗ് പ്രസിഡണ്ട് എ. പി. കുഞ്ഞബ്ദുള്ളയുടെ അദ്ധ്യക്ഷതയിൽ, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി. പി. ഇബ്രാഹിം കുട്ടി ശിൽപ്പശാല ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ എൽജിഎംഎൽ സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ. ഷറഫുദ്ധീൻ മുഖ്യ പ്രഭാഷണം നടത്തി. മുനിസിപ്പൽ മുസ്ലിം ലീഗ് ട്രഷറർ മoത്തിൽ അബ്ദുറഹിമാൻ, നഗരസഭാ ചെയർമാൻ വി. കെ. അബ്ദുറഹിമാൻ, പി. വി. അഹമ്മദ്, എ. പി. റസാഖ്, ടി. പി. കരീം, മടിയേരി മൂസ മാസ്റ്റർ, പി. കെ. ജാഫർ, സി. ടി. അബ്ദുറഹിമാൻ, അഷറഫ് കോട്ടക്കൽ, എസ്. കെ. സമീർ, കെ. പി. സി. ഷുക്കൂർ, ഹസനുൽ ബന്ന, മിസിരി കുഞ്ഞമ്മദ്, സാഹിറ കോട്ടക്കൽ എന്നിവർ പ്രസംഗിച്ചു.

ഒക്ടോബർ 22 ന് കോഴിക്കോട് നടക്കുന്ന മുസ്ലിം ലീഗിന്റെ പ്രക്ഷോഭ സംഗമത്തിൽ നൂറ് പ്രതിനിധികളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.

ശിൽപ്പശാലയിൽ മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ മേലടി സ്വാഗതവും ട്രഷറർ ഹുസ്സയിൻ മൂരാട് നന്ദിയും പറഞ്ഞു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe