പള്ളിക്കര ശ്രീ പരദേവതാ ക്ഷേത്ര ഉത്സവാഘോഷ കമ്മിറ്റി രൂപീകരിച്ചു; പ്രസിഡണ്ട് ജിതേഷ്, സെക്രട്ടറി പ്രമോദ് കുമാർ

news image
Oct 14, 2024, 11:40 am GMT+0000 payyolionline.in

പയ്യോളി: പള്ളിക്കര കോടനാട്ടും കുളങ്ങര ശ്രീ പരദേവതാ ക്ഷേത്ര ഉത്സവാഘോഷ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി പ്രസിഡണ്ട് എം.പി.ജിതേഷ് നികുംഞ്ജം,  വിനയരാജ് മമ്മിളി, സദാനന്ദൻ കോമത്ത് വൈസ് പ്രഡിഡന്റുമാർ, പ്രമോദ് കുമാർ പാലടി സെക്രട്ടറി, രവീന്ദ്രൻ പുതിയോട്ടിൽ ഭാസ്ക്കരൻ മമ്മിളി ജോ: സെക്രട്ടറിമാർ, ബാബു താഴെ ഇല്ലത്ത് ഖജാൻജി എന്നിവരെ  തിരഞ്ഞെടുത്തു.

യോഗത്തിൽ ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ടി.പി.പ്രജീഷ് കുമാർ അധ്യക്ഷത വഹിച്ചു. ബിജു കേളോത്ത്, നാരായണൻകുന്നമ്പത്ത്, രാജീവൻ ഒതയോത്ത്, ഷാജി പി.സി എന്നിവർ സംസാരിച്ചു. യോഗത്തിൽരാജേഷ് ബാബു മണ്ണാങ്കണ്ടി സ്വാഗതവും, സദാനന്ദൻകോമത്ത് നന്ദി പറഞ്ഞു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe