സി.പി.ഐ (എം) പയ്യോളി ഏരിയ കമ്മിറ്റിയുടെ ആദ്യ ലോക്കൽ സമ്മേളനം ഇരിങ്ങലിൽ സംഘടിപ്പിച്ചു

news image
Oct 2, 2024, 7:35 am GMT+0000 payyolionline.in

ഇരിങ്ങൽ: സി.പി.ഐ (എം) പയ്യോളി ഏരിയ കമ്മറ്റിക്ക് കീഴിൽ ആദ്യ ലോക്കൽ സമ്മേളനം ഇരിങ്ങലിൽ  പി. ഗോപാലൻ നഗറിൽ നടത്തി.  കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു.സ്വാഗതസംഘം ചെയർമാൻ ഷൈജു മാവള്ളി സമ്മേളനത്തിൽ സ്വാഗതം പറഞ്ഞു.

ഏരിയ സെക്രട്ടറി എം. പി. ഷിബു, ജില്ല കമ്മറ്റി അംഗം: ഡി. ദീപ, ഏരിയ കമ്മറ്റി അംഗങ്ങൾടി. ചന്തു മാസ്റ്റർ,ടി. അരവിന്ദാക്ഷൻ,പി. എം. വേണുഗോപാലൻ,കെ. കെ. മമ്മു, എൻ. ടി. അബ്ദുറഹിമാൻ എന്നിവര്‍ സമ്മേളനത്തിൽ പങ്കെടുത്തു.പ്രസീഡിയം അംഗങ്ങളായ കെ. ജയകൃഷ്ണൻ, കെ. കെ. ഗണേശൻ, രേഖ മുല്ലക്കുനി എന്നിവരുടെ നേതൃത്വത്തിൽ സമ്മേളനം നടത്തപ്പെട്ടു.ഒക്ടോബർ 3 ന് വൈകിട്ട് 5 മണിക്ക് കളരിപ്പടിയിൽ നിന്നും വളണ്ടിയർ മാർച്ചിന്റെ അകമ്പടിയോടെ ആരംഭിക്കുന്ന പൊതുപ്രകടനം ഇരിങ്ങൽ ടൗണിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം സി.പി.ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം  എം. ഗിരീഷ്  ഉദ്ഘാടനം ചെയ്യും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe