പുറക്കാട്  അമർജ്യോതി സിആർപിഎഫ് കൂട്ടായ്മ ഓണാഘോഷവും കുടുംബ സംഗമവും നടത്തി

news image
Sep 18, 2024, 2:37 pm GMT+0000 payyolionline.in

പയ്യോളി: പുറക്കാട്  അമർജ്യോതി സിആർപിഎഫ് കൂട്ടായ്മ  ഓണാഘോഷവും കുടുംബ സംഗമവും നടത്തി. അമർജ്യേതി കൂട്ടായ്മയുടെപ്രസിഡൻറ്  സിആർപിഎഫ് അസിസ്റ്റൻറ് കമാൻഡൻറ് ബിപി മധുസൂദനൻ  ഉദ്ഘാടനം ചെയ്തു. അകലാപ്പുഴ , ലേക്ക് വ്യൂ പാലസ് , പുറക്കാട് മൂടാടിയിൽ വച്ച് നടന്ന പരിപാടിയിൽ അമർജ്യോതി സിആർപിഎഫ് ഗ്രൂപ്പ് സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. അകാലത്തിൽ വിട്ടുപിരിഞ്ഞ ഇൻസ്പെക്ടർ മൻസൂറിന്റെയും ഹവിൽദാർ രാഹുൽ രാജിന്റെയും ഫോട്ടോയ്ക്ക് മുൻപിൽ പുഷ്പാർച്ചന നടത്തിയും ഭദ്രദീപം തെളിയിച്ചുo കുടുംബ സംഗമത്തിന് തുടക്കം കുറിച്ചു.

ഈ വർഷം സിആർപിഎഫിൽ നിന്നും സർവീസ് പൂർത്തീകരിച്ചവരെ കൂട്ടായ്മ ആദരിച്ചു.  കലാകായികം തുടങ്ങിയ രംഗങ്ങളിൽ വിജയവും പ്രശസ്തിയും നേടിയ അമർജ്യോതി കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കളെ ചടങ്ങിൽ വെച്ച് അനുമോദിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും ഓണസദ്യയും ബോട്ട് യാത്രയും ഉണ്ടായിരുന്നു. അമർജ്യോതി ട്രഷറർ  ബിജേഷ് , ജോയിന്റ് സെക്രട്ടറി സുനിൽ പി, അഡ്മിൻ പാനൽ അംഗങ്ങൾ സുധീഷ് കുമാർ പയ്യോളി, സുധാകരൻ അന്നശ്ശേരി, രജീഷ് മുചുകുന്ന്,അജീഷ് വടകര  എന്നിവർ നേതൃത്വം നൽകി. ഷീബ വിജയൻ നന്ദി പ്രകാശനം നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe