തിക്കോടി : ശുദ്ധജലത്തിന് ബുദ്ധിമുട്ടുന്ന തിക്കോടി സുനാമി കോട്ടേഴ്സിൽ സ്നേഹ ഹസ്തം കൂട്ടായ്മ കുഴൽ കിണർ നിർമ്മിച്ചു നൽകി. നിരവധി കുടുംബങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം ഉപയോഗിക്കാൻ പദ്ധതി കൊണ്ട് സാധിച്ചെന്ന് തിക്കോടിയിലും പരിസരത്തുമായി ഒട്ടേറെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന അബു കോട്ടയിൽ, പി.എം കുഞ്ഞമ്മദ് ഹാജി എന്നിവർ പറഞ്ഞു.
സ്നേഹ ഹസ്തം ഭാരവാഹികളായ പി.എം ബാബു ഹാജി, ഒ.ടി ലത്തീഫ് ഹാജി, പി.വി അസ്സു ഗുരുക്കൾ എന്നിവർ ചേർന്നാണ് കിണറിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.