ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ അംഗീകരിക്കണമെന്ന് എൻ.വൈ.സി.എസ് കോഴിക്കോട് ജില്ലാ കമ്മിറ്റി

news image
Aug 8, 2024, 11:55 am GMT+0000 payyolionline.in

കോഴിക്കോട്: ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ അപ്രായോഗികമാണെന്ന വിദ്യഭ്യാസ മന്ത്രിയുടെ പ്രസ്താവന നാല് വോട്ടുകൾക്ക് വേണ്ടി നാല് കാലിൽ ഇഴയുന്ന സമീപനമാണെന്ന് എൻ.വൈ.സി എസ് കോഴിക്കോട് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
മത മേലധ്യക്ഷൻമാർ കണ്ണുരുട്ടുമ്പോൾ മുട്ടിലിഴയുന്ന രീതി ഇടതുപക്ഷത്തിന് ഭൂഷണമല്ലന്നും വിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് എത്രയും പെട്ടന്ന് നടപ്പിലാക്കണമെന്നും എൻ.വൈ.സി.എസ്.ആവശ്യപ്പെട്ടു.


സപ്റ്റബർ 19,20,21 തിയ്യതികളിൽ നടക്കുന്ന എൻ. വൈ.സി.ജില്ലാ നേതൃത്വ പഠന ക്യാമ്പിൻ്റെ സ്വാഗത സംഘം രൂപികരണ യോഗം എൻ.സി.പി. ജില്ലാ പ്രസിഡൻ്റ് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
സി.രമേശൻ ചെയർമാനായും പി.വി സജിത്ത് കൺവീനറായും കെ.കെ.ശ്രീഷു മാസ്റ്റർ ട്രഷറർ ആയും 501 അംഗ സ്വാഗത സംഘം കമ്മിറ്റി രൂപികരിച്ചു. എൻ. വൈ.സി. ജില്ലാ പ്രസിഡൻ്റ് യൂസഫ് പുതുപ്പാടി അധ്യക്ഷത വഹിച്ച സ്വാഗത സംഘം രൂപീകരണ യോഗത്തിൽ എൻ.സി.പി. സംസ്ഥാന സെക്രട്ടറി സി. സത്യചന്ദ്രൻ, പി.കെ.എം ബാലകൃഷൻ മാസ്റ്റർ, ജൂലേഷ് രവീന്ദ്രൻ, ചേനോത്ത് ഭാസ്കരൻ മാസ്റ്റർ, അനുപമ പി.എം.ബി, സുജിത്ത് തിരുവണ്ണൂർ, ബിനീഷ് അത്തോളി, സുബാഷ് ചന്ദ്രൻ പേരാമ്പ്ര, ഷൈജു കുറുവാളൂർ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe