എക്സിക്യൂട്ടീവ് അംഗം എഫ് എം ഫൈസലിന്റെ നിര്യാണത്തിൽ പെരുമ പയ്യോളി അനുശോചിച്ചു

news image
Jul 27, 2024, 9:04 am GMT+0000 payyolionline.in

പയ്യോളി: പെരുമ പയ്യോളി യുഎഇ ഘടകത്തിലെ എക്സിക്യൂട്ടീവ് മെമ്പറും സജീവ പ്രവർത്തകനുമായ ഫൈസൽ എഫ്. എം ന്റെ അകാല നിര്യാണത്തിൽ അനുശോചന യോഗം ചേര്‍ന്നു.

പെരുമ രക്ഷാധികാരിയായ ബിജു പണ്ടാര പറമ്പിലിന്റെ ദുബൈ ഖിസൈസിലുള്ള വില്ലയിൽ വെച്ചു ചേര്‍ന്ന യോഗത്തിൽ പ്രസിഡന്റ്‌ സാജിദ് പുറത്തൂട്ട് അധ്യക്ഷം വഹിച്ചു.

രക്ഷാധികാരി അസീസ് സുൽത്താൻ ചടങ്ങിന് തുടക്കം കുറിച്ച് സംസാരിച്ചു. തുടർന്ന് അഡ്വ. സാജിദ്, ഷഹനാസ് തിക്കോടി, നിഷാദ് മൊയ്‌ദു, ഷാജി ഇരിങ്ങൽ, സതീഷ് പള്ളിക്കര, ഫിയാസ്, റമീസ്, അഡ്വ. നാസർ, മൊയ്‌ദു പെരുമാൾ പുരം, ഗഫൂർ പള്ളിക്കര, ഷാമിൽ മൊയ്‌ദീൻ, വേണു പുതുക്കുടി കനകൻ, നൗഷർ അരണ്യ, സുരേഷ് പള്ളിക്കര എന്നിവർ ചടങ്ങിനെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിച്ചു.

സംഘടനാ പ്രവർത്തനത്തിൽ ഏറെ മുൻപന്തിയിൽ ഉണ്ടായിരുന്ന സൗമ്യനും നിഷ്കളങ്കനുമായ ഒരു വ്യക്തിത്വത്തിനു ഉടമയായിരുന്നു ഫൈസൽ എന്ന് എല്ലാവരും തന്നെ നിസ്സംശയം ഊന്നി പറഞ്ഞു.

ആരോഗ്യ ഇൻഷുറൻസ് ഗൾഫിലും നാട്ടിലും എല്ലാവരും എടുക്കേണ്ടത്തിന്റെ ആവശ്യകത പലരും പങ്കു വെച്ചു.

സെക്രട്ടറി സുനില്‍ പാറേമ്മൽ സ്വാഗതവും ട്രഷറർ പട്ടായി മൊയ്‌ദീൻ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe