പയ്യോളി: അയനിക്കാട് ഗവൺമെൻ്റ് വെൽഫെയർ എൽ .പി സ്കൂൾ പ്രവേശനോത്സവം പയ്യോളി നഗരസഭാ കൗൺസിലർ ഖാലിദ് കോലാരിക്കണ്ടി അക്ഷരദീപം തെളിയിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. നവാഗതരായ കുട്ടികളെ അക്ഷര കിരീടം അണിയിച്ച് സ്വാഗതം ചെയ്തു. പാട്ടരങ്ങ്, റീഡേർസ് തിയ്യേറ്റർ പ്രവർത്തനോൽഘാടനം മുൻ ഹെഡ്മിസ്ട്രസ് പ്രസന്ന ടീച്ചർ നിർവ്വഹിച്ചു. എസ് .എം . സി . ചെയർമാൻ കെ. സുനിൽ അധ്യക്ഷനായി.
പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് പയ്യോളി ലയൺസ് ക്ലബ്ബിൻ്റെ വക പഠനോപകരണങ്ങളടങ്ങിയ സമ്മാന കിറ്റുകൾ പ്രസിഡൻ്റ് സി.സി.ബബിത്ത്, എം.പി.ജിതേഷ് എന്നിവർ വിതരണം ചെയ്തു. മുൻ പ്രധാന അധ്യാപകരായ ബേബി ടീച്ചർ ,സത്യൻ മാസ്റ്റർ ,റീജ ടീച്ചർ ,എം.പി.ടി.എ ചെയർപേഴ്സൺ സമീന , പി .പി .രമേശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് പ്രേമ.കെ.കെ സ്വാഗതവും കെ.ശോചിന ടീച്ചർ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് രക്ഷാകർതൃ ബോധവത്കരണ ക്ലാസ്സ് രമേശൻ മാസ്റ്റർ നയിച്ചു. ശ്രുതി നാടൻ പാട്ടുകൾ ആലപിച്ചു.