പയ്യോളി: മാണിക്കോത്ത് കൂട്ടായ്മയുടെ നേതൃത്വത്തിൽ ചികിത്സാ സഹായത്തിനായി ബിരിയാണി ചലഞ്ച് നടത്തി. കൂട്ടായ്മയുടെ മുൻകാല പ്രവർത്തനങ്ങൾക്കു സമാനമായി വലിയ വിജയമാക്കിയാണ് ബിരിയാണി ചലഞ്ച് അവസാനിച്ചത്. പ്രദേശത്തെ വിവിധ തരത്തിലുള്ള ശാരീരിക അസ്വസ്തത അനുഭവിക്കുന്നവർക്കായി ചികിത്സാ സഹായത്തിനായാണ് ഇത് നടത്തിയത്. 2022 ൽ പ്രവർത്തനമാരംഭിച്ച മാണിക്കോത്ത് കൂട്ടായ്മ ഇതിനോടകം തന്നെ വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് പയ്യോളിയുടെ മണ്ണിൽ കൃത്യമായ ജനകീയത നേടിയെടുക്കുവാൻ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ സാധിച്ചു എന്നത് കൂട്ടായ്മയുടെ പ്രസക്തി വ്യക്തമാക്കുന്നു.
പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക പാരിസ്തിതിക മേഖലയിൽ ജാതി മത ലിംഗ വർണ്ണ വ്യത്യാസമില്ലാതെ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ജൈത്രയാത്ര തുടരുന്നു. ബിരിയാണി ചലഞ്ചിൽ കൂട്ടായ്മ എക്സിക്യൂട്ടിവ് അംഗഅംഗങ്ങളും പ്രദേശവാസികളും നേതൃത്വം നൽകി, കൂട്ടായ്മ എക്സിക്യൂട്ടീവ് യോഗത്തിനു ശേഷം ചികിത്സ സഹായം വിതരണം ചെയ്യുമെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിക്കുകയും ചെയ്തു.