പയ്യോളി: ഗവൺമെൻറ് വെൽഫെയർ എൽ .പി. സ്കൂൾ അയനിക്കാട് 103-ാം വാർഷിക ആഘോഷത്തോടനുബന്ധിച്ച് അനുമോദന സദസ്സും നഴ്സറി , പ്രൈമറി വിദ്യാർത്ഥികളുടെ കലാപരിപാടികളും നടത്തി. വാർഷികാഘോഷ ഉദ്ഘാടനം നഗരസഭാ ചെയർമാൻ വി. കെ അബ്ദുറഹിമാൻ നിർവഹിച്ചു.
ഡിവിഷൻ കൗൺസിലർ അധ്യക്ഷനായ ചടങ്ങിന് പി.ടി .എ.പ്രസിഡണ്ട് കെ .ടി ഷാജി സ്വാഗതം പറഞ്ഞു .പ്രധാന അധ്യാപിക കെ.കെ പ്രേമ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ദീർഘകാലം സ്കൂളിലെ പാചകതൊഴിലാളിയായിരുന്ന കല്യാണിയേട്ത്തിയെ പൊന്നാടയണിയിച്ച് ആദരിക്കുകയും ഉപഹാരസമർപ്പണം നടത്തുകയും ചെയ്തു. ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജ എളോടി,ബി.ആർ.സി പ്രതിനിധി സുനിൽകുമാർ കെ .ജെ.സി .ഐ. പയ്യോളി പ്രസിഡണ്ട് നിഷാന്ത്, റീജടീച്ചർ, എസ് എം സി ചെയർമാൻ സുനിൽകുമാർ ,എം പി ടി എ ചെയർപേഴ്സൺ സെമീന ,സീനിയർ അസിസ്റ്റൻറ് പി.പി രമേശൻ തുടങ്ങിയവർ സംസാരിച്ചു.
വാർഷിക ആഘോഷത്തോടനുബന്ധിച്ച് നടത്തിയ അംഗൻവാടി വിദ്യാർത്ഥികൾക്കുള്ള കളറിംഗ് മത്സരത്തിന്റെ സമ്മാനദാനം ജെ.സി.ഐ.പ്രസിഡണ്ട് നിഷാന്ത് നിർവഹിച്ചു. തുടർന്ന് അംഗൻവാടി വിദ്യാർത്ഥികളുടെ കലാപരിപാടികൾ, പ്രീ പ്രൈമറിവിദ്യാർത്ഥികളുടെ കലാപരിപാടികൾ, പ്രൈമറി വിഭാഗം വിദ്യാർത്ഥികൾ അവതരിപ്പിച്ച മിലേ സുർ മേര തുമാര – മെഗാ പരിപാടി ,കുമാരി ജ്വാല ലതേഷിന്റെ കഥാപ്രസംഗം, അധ്യാപകരുടെയും, രക്ഷിതാക്കളുടെയും ഡാൻസ് പ്രോഗ്രാം എന്നിവയും അരങ്ങേറി.