ചെങ്ങോട്ടുകാവ് ചേലിയയിൽ മരംമുറിക്കിടെ മരം ദേഹത്ത് വീണ് കട്ടിപ്പാറ സ്വദേശി മരിച്ചു

news image
Mar 6, 2024, 1:10 pm GMT+0000 payyolionline.in

കൊയിലാണ്ടി :  ചെങ്ങോട്ടുകാവ്ചേലിയയിൽ മരംമുറിക്കിടെ മരം ദേഹത്ത് വീണ് മരം മുറിക്കാരൻ മരിച്ചു. താമരശ്ശേരി കട്ടിപ്പാറ ചെമ്പ്ര കുണ്ട വില്ലൂന്നി വീട്ടിൽ അബ്ദുൾ സത്താർ (50) ആണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.

ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതരായ ഷംസുദ്ദീൻ്റെയും ഖദീജയുടേയും മകനാണ്. ഭാര്യ: റഹ്മത്ത്. മക്കൾ: ഫാസിൽ, ഫസീല. സഹാേദരങ്ങൾ: അബ്ദു ള്ള, സലാം, റഷീദ്, ശരീഫ, സുബൈദ, സുലൈഖ, ഫാരിഷ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe