വടകര: കുഞ്ഞാലി മരക്കാർ ഹയർ സെക്കന്ററി സ്കൂൾ നിർമ്മിച്ചു നൽകുന്ന സ്നേഹവീടുകളുടെ സമർപ്പണം ഫെബ്രുവരി 26 തിങ്കളാഴ്ച പൊതുമരാമത്ത് ടുറിസം വകുപ്പ് മന്ത്രി പി എ. മുഹമ്മദ് റിയാസ് നിർവഹിക്കും. വീടിന്റെ താക്കോൽ ദാനം പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ നിർവഹിക്കും.
ദേശീയ കലാകായിക പ്രതിഭകളായി തീർന്ന വിദ്യാർത്ഥികളെ ആദരിക്കുന്നന്നതിനും പ്രസ്തുത വേദി സാക്ഷ്യം വഹിക്കും. സ്കൂൾ എൻ. എസ്. എസ് പ്രവർത്തനത്തിന്റെ ഭാഗമായി നിമ്മിച്ച കുഞ്ഞാലി മരക്കാരുടെ സ്മരണയുണർത്തുന്ന തനതിടം, സ്നേഹാരാമം, ഫോട്ടോ അനാഛാദനം, വൈദ്യുതീകരച്ച വീടിന്റെ പ്രഖ്യാപനം എന്നിവ കൂടി നിർവഹിക്കപ്പെടുന്ന പരിപാടിയിൽ വടകര എം പി. കെ മുരളീധരൻ മുഖ്യ അഥിതി ആയിരിക്കും.
കൊയിലാണ്ടി എം എൽ എ. കാനത്തിൽ ജമീല അധ്യക്ഷം വഹിക്കുന്ന ചടങ്ങിൽ പയ്യോളി മുൻസിപ്പൽ ചെയർമാൻ വി. കെ അബ്ദുറഹിമാൻ, കോഴിക്കോട് ആർ ഡി ഡി സന്തോഷ് കുമാർ, എൻ.എസ്.എസ് സ്റ്റേറ്റ് കോഡിനേറ്റർ ജേക്കബ് ജോൺ,കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സി.മനോജ് കുമാർ തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംബന്ധിക്കുമെന്ന് സ്കൂൾ അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സ്കൂൾ പ്രിൻസിപ്പൽ അഖിലേഷ് ചന്ദ്ര, പി രാജേഷ്, ഷമീം അഹമ്മദ് എന്നീ അധ്യാപകർ, പി ടി എ പ്രസിഡന്റ് കെ. കെ ഹമീദ്, പബ്ലിസിറ്റി കമ്മറ്റി ചെയർമാൻ സുഭാഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.