കൊയിലാണ്ടി: ലോകത്ത് സമാധാനത്തിനും പാരത്രിക മോക്ഷത്തിനും വേണ്ടി ദൈവത്തിൽ നിന്നും അവതീർണമായ അവസാന വേദ ഗ്രന്ഥമായ വിശുദ്ധ ഖുർആൻ നിരന്തരം തെറ്റിദ്ധരിക്കപ്പെട്ട് കൊണ്ടിരിക്കുന്ന പാശ്ചാത്തലത്തിൽ ഖുർആൻ്റെ ഉള്ളടക്കത്തിലേക്ക് ഒരു മിന്നലോട്ടം നടത്താനും തെറ്റിദ്ധാരണകൾ ദൂരികരിക്കാനും വേണ്ടി ഫിബ്ര: 23, 24,2 5 വെള്ളി ശനി, ഞായർ ദിവസങ്ങളിൽ കൊയിലാണ്ടി ടൗൺ ഹാളിൽ സംഘടിപ്പിക്കപ്പെടുന്ന “ദി ഹൊറിസോൺ” ഖുർആൻ എക്സിബിഷൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി.
വിദ്യാ സദനം എജ്യുക്കേഷനൽ ആന്ഡ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ പുറക്കാട് വിദ്യാതീരത്ത് 2013 മുതൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ദാറുൽ ഖുർആൻ അക്കാഡമിയുടെ ദശവാർഷിക സമാപനമായിട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പുതുതലമുറയിൽ ദുസ്വാധീനം നേടികൊണ്ടിരിക്കുന്ന ലിബറൽ ആശയങ്ങളെയും മതനിഷേധത്തിലേക്കും മൂല്യ നിരാസത്തിലേക്കും വഴിവെക്കുന്ന കാഴ്ചപ്പാടുകളെ യുക്തിഭദ്രമായി തന്നെ പ്രതിരോധിക്കാൻ സാധിക്കുന്നതലത്തിലാണ് ഈ എക്സിബിഷൻ സംവിധാനിച്ചിരിക്കുന്നത്. എക്സിബിൻ്റെ ഭാഗമായി വൈകു 5 മണി മുതൽ വിവിധ വിഷയങ്ങളിൽ സാംസ്കാരിക പരിപാടികളും നടക്കുന്നതാണ്.
ദൈവം മനുഷ്യൻ പ്രപഞ്ചം, പ്രവാചകദൗത്യം ,പരലോകം നമസ്കാരം സകാത്ത്, സമ്പത്തിൻ്റെ വികാസം സാമൂഹ്യനീത, തുടങ്ങിയ ഖുർആനിക അടിസ്ഥാന വിഷയങ്ങളുടെ സുന്ദരമായ ആവിഷ്കാരമാരമാണ് ഈ എക്സിബിഷൻ ഫിബ്ര23 വെള്ളിയാഴ്ച രാവിലെ ഉദ്ഘാടനം ചെയ്യപ്പെടുന്ന എക്സിബിഷൻ്റെ ഭാഗമായി വെള്ളിയാഴച വൈകു 5 മണിക്ക് ലോക നാഗരിക വളർച്ചയിൽ ഖുർആനിൻ്റെ സ്വാധീനം എന്ന വിഷയത്തിൽ സാംസ്കാരിക സമ്മേളനവും ശനിയാഴ്ച വൈകു 5 മണിക്ക് ഇസ്ലാ മോഫോബിയയുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ ചർച്ച സംഗമവും ഞാറാഴ്ച വൈകു 5 മണിക്ക് സമാപന സമ്മേളനവും നടക്കുന്നതാണ്. രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെയാണ് എക്സിബിഷനുണ്ടാവുക.
പത്രസമ്മേളനത്തിൽ പങ്കെടുത്തവർ ഹബീബ് മസ്ഊദ് ഡയരക്ടർ ദാറുൽ ഖുർആൻ, പി.എം അബ്ദുൽ ഖാദർ (ചെയർമാൻ സ്വാഗതസംഘം), നൗഫൽ സറാമ്പി
(കൺവീനർ സ്വാഗത സംഘം), പി കെ അബ്ദുള്ള (സെക്രട്ടറി ദാറുൽ ഖുർആൻ), എ എം ഷക്കീർ (സെക്രട്ടറി ദാറുൽ ഖുർആൻ), മുഹമ്മദ് ഷിയാസ് (കൺവീനർ സ്വാഗത സംഘം).