കർഷകരെ ദ്രോഹിക്കുന്നതിൽ കേന്ദ്ര- കേരള സർക്കാരുകൾക്ക്  ഒരേ നിലപാട് – മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി. എ അസീസ്

news image
Feb 16, 2024, 9:25 am GMT+0000 payyolionline.in

പേരാമ്പ്ര: കർഷകരെ ദ്രോഹിക്കുന്നതിൽ കേന്ദ്ര- കേരള സർക്കാരുകൾക്ക്  ഒരേ നിലപാടാണ് ഉള്ളതെന്ന് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി. എ അസീസ് പറഞ്ഞു. ഡൽഹി കർഷക സമരത്തിന്ഐക്യദാർഡ്യം പ്രകടിപ്പിച്ച് കൊണ്ട് സ്വതന്ത്ര കർഷക സംഘം പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഡ്യ സദസ്സ് ഉദ്ഘടനം  ചെയ്തു സംസാരിക്കുകയായിരുന്നു  അദ്ദേഹം.

പ്രസിഡണ്ട് മൊയ്തു വീർക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.പി നാസർ സ്വാഗതവും ട്രഷറർ കുനീമ്മൽ മൊയ്തു നന്ദിയും പറഞ്ഞു. ടി.കെ.എ ലത്തീഫ്, ഒ.മ്മു, ടി.കെ ഇബ്രാഹിം, ഇ. ഷാഹി, ടി.പി മുഹമ്മദ്, കെ.പി റസാഖ്, പി.സി.മുഹമ്മദ്സിറാജ്, അബ്ദുൽകരീം കോച്ചേരി, സി.പി.കുഞ്ഞമ്മദ്, പി.കെ.റഹീം, കോമുമ്മൽ മുഹമ്മദലി, എൻ.റസാഖ്, കെ.ടി.കുഞ്ഞമ്മത്, വി.പികെ.അബ്ദുളള, എം.ടി ഹമീദ്, സി.മൊയ്തു, പി.എം. ബീരാൻ കോയ, കെ.കെ. യൂസഫ്, സി.അബ്ദുറഹിമാൻ എന്നിവര്‍ പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe