പയ്യോളി: ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രദക്ഷിണ വീഥി സമർപ്പണം പറവൂർ രാകേഷ് തന്ത്രികൾ നിർവ്വഹിച്ചു. ഭക്ത ജനങ്ങളുടെ സംഭാവനയായും പ്രദക്ഷിണ വീഥി നിർമ്മാണത്തിനായി രൂപീകരിച്ച പരസ്പര സഹായനിധിയിലൂടെയുമാണ് 25 ലക്ഷത്തിലധികം വരുന്ന നിർമ്മാണ ഫണ്ട് സമാഹരിച്ചത്.
പി.കെ.ചന്ദ്രൻ ചെയർമാനായുള്ള കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവൃത്തി നടന്നത്. ക്ഷേത്രം മേൽശാന്തി ഉണ്ണിശാന്തി, ക്ഷേത്ര കമ്മിറ്റി പ്രേസിടെന്ടു പി.എൻ.അനിൽ കുമാർ, സെക്രട്ടറി കെ വിജയൻ മാസ്റ്റർ, കെ.കെ.കണ്ണൻ, പൂഴിയിൽ രാമചന്ദ്രൻ, വള്ളുവക്കുനി ചന്ദ്രൻ, സി.കെ.ചന്ദ്രൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
ഭക്തർക്ക് ക്ഷേത്ര പ്രദക്ഷിണം നടത്തുന്നതിനും ഉത്സവ കാലങ്ങളിലും മറ്റു വിശേഷ അവസരങ്ങളിലും തേരെഴുന്നള്ളത്തിനും അടക്കം സൗകര്യപ്രദമായ രീതിയിലാണ് നിർമ്മാണം നടത്തിയതെന്നും ഭാരവാഹികൾ പറഞ്ഞു.