നിയമസഭാ തിരഞ്ഞെടുപ്പിൽ അത്യുജ്വല വിജയം; കൊയിലാണ്ടിയിൽ ബിജെപിയുടെ ആഹ്ലാദ പ്രകടനം

news image
Dec 4, 2023, 2:40 pm GMT+0000 payyolionline.in

 

കൊയിലാണ്ടി: മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി അത്യുജ്വല വിജയം കൈവരിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ബി ജെ പി പ്രവർത്തകർ കൊയിലാണ്ടിയിൽ പ്രകടനവും പടക്കം പൊട്ടിക്കലും നടത്തി. കൊയിലാണ്ടി ബി ജെ പി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം മാർക്കറ്റ് പരിസരത്ത് അവസാനിപ്പിച്ചു.

 

ബി ജെ പി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്.ആർ ജയ്കിഷ് , ജില്ല ട്രഷറർ വി.കെ ജയൻ , സ്റ്റേറ്റ് കൗൺസിൽ അഗം വായനാരി വിനോദ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ . കെ.വി സുരേഷ്, അഡ്വ. എ വി നിധിൻ എന്നിവർ സംസാരിച്ചു.

കൗൺസിലർമാരായ കെ കെ വൈശാഖ്‌, വി കെ സുധാകരൻ,വി.കെ മുകുന്ദൻ , സതീശൻ . കുനിയിൽ, മാധവൻ ഒ, ഗിരിജ ഷാജി, രവി വല്ലത്ത്, പ്രിജിത്ത് ടി.പി , കെ.പി എൽ മനോജ് പ്രസാദ് വെങ്ങളം എന്നിവർ നേതൃത്വം നൽകി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe