പയ്യോളി: പയ്യോളി സർവീസ് സഹകരണ ബാങ്ക് 2022-23 സാമ്പത്തികവർഷം ഓഹരി ഉടമകൾക്ക് 25 ശതമാനം ലാഭവിഹിതം നൽകാൻ വാർഷിക പൊതുയോഗം അംഗീകാരം നൽകി. അരങ്ങിൽ ഓഡിറ്റോറിയത്തിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് പുനത്തിൽ ഗോപാലൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. നാടിന്റെ സാമ്പത്തിക അടിത്തറയായി പ്രവർത്തിക്കുന്ന സഹകരണമേഖലക്കെതിരെയുള്ള വ്യാജ പ്രചാരണങ്ങൾ സഹകാരികളും ജനങ്ങളും ഒറ്റക്കെട്ടായി നേരിടണമെന്ന് പൊതുയോഗം ആവശ്യപ്പെട്ടു.
ബാങ്ക് സെക്രട്ടറി ജയദേവൻ. എം. പി. വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പി. വി. രാമചന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. ഡയറക്ടർമാരായ എം. വി. കൃഷ്ണൻ, കെ. വി. ചന്ദ്രൻ, എൻ. സി. മുസ്തഫ, ചന്ദ്രൻ. ടി. എം. ടി, ഷൈനിസോണി, രജിതകൃഷ്ണദാസ്, ഇന്ദിര മറ്റത്തു എന്നിവർ സംസാരിച്ചു.