വിജയദശമി ദിനത്തിൽ പിഷാരികാവിൽ നൂറുക്കണക്കിന് കുരുന്നുകൾ വിദ്യാരംഭം കുറിച്ചു

news image
Oct 24, 2023, 9:57 am GMT+0000 payyolionline.in
കൊയിലാണ്ടി: വിജയദശമി ദിവസം  പിഷാരികാവിൽ ആദ്യാക്ഷരം കുറിക്കാൻ  നൂറു കണക്കിന് കുരുന്നുകളെത്തി. .
കാലത്ത് സരസ്വതി പൂജക്ക് ശേഷം  വിദ്യാരംഭം കുറിക്കല്‍ കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാക്കളായ കെ.പി.സുധീര, ശത്രുഘ്നൻ, സംസ്ഥാന അധ്യാപക പുരസ്കാര ജേതാവ് കെ.പി.രാമചന്ദ്രൻ, ഡോ: ടി.രാമചന്ദ്രൻ, മേൽശാന്തി എൻ.നാരായണൻ മൂസ്സത്, സന്തോഷ് മൂസ്സത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു.
പൊയിൽക്കാവ് ദുർഗ്ഗാദേവീ ക്ഷേത്രം, കൊ രയ ങ്ങാട് തെരു മഹാ ഗണപതി ക്ഷേത്രം, മനയിടത്ത് പറമ്പിൽ ക്ഷേത്രം, പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രം, കോതമംഗലം ക്ഷേത്രത്തിലും എഴുത്തിനിരുത്താൻ നിരവധി പേർ എത്തിച്ചേർന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe