കൊയിലാണ്ടി: കേരളത്തിൻ്റെ നട്ടെല്ലായ സഹകരണ പ്രസ്ഥാനത്തെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തകർക്കാനുള്ള കേന്ദ്ര സർക്കാറിൻ്റെ നീക്കത്തെയും കള്ള പ്രചാരണത്തിന് നേതൃത്വം നൽകുന്ന മാധ്യമ അജണ്ടകൾക്കെതിരെയും സഹകരണ ജീവനക്കാരെയും ഉൾപ്പെടുത്തി ഗൃഹസന്ദർശനവും സ്ഥാപനങ്ങളിൽ സഹകരണ സംരക്ഷണ ക്യാമ്പയിൻ നടത്തിയും പ്രതിരോധ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് കൊയിലാണ്ടിയിൽ നടന്ന കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ച് സഹകരണ മേഖലയുടെ കെട്ടുറപ്പും സാമ്പത്തിക ഭദ്രയും തകർക്കാനുള്ള നീക്കത്തെ ബഹുജനങ്ങളെ അണിനിരത്തി നേരിടണമെന്ന് സമ്മേളനം തീരുമാനിച്ചു.
സമ്മേളനത്തിനെ രണ്ടാം ദിവസം നടന്ന യാത്രയപ്പ് സമ്മേളനം, മുൻകാല നേതാക്കളെ
ആദരിക്കൽ, കനൽ ജാഥാംഗങ്ങളെ ആദരിക്കൽ എന്നിവ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി.കെ.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ഇ.സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന:സെക്രട്ടറി എൻ.കെ.രാമചന്ദ്രൻ, ട്രഷറർ വി.എസ്. ജയചന്ദ്രൻ, സംസ്ഥാന പ്രസിഡൻ്റ് പി.എം.വഹിദ, സംസ്ഥാന സെക്രട്ടറിമാരായ എം.എം.മനോഹരൻ, പി. ജാനകി, എം.എൻ.മുരളി, കെ.വി.പ്രജീഷ്, പി.പ്രഭിത, എൻ.ഗിരീഷ് കുമാർ, മുൻ സംസ്ഥാന ഭാരവാഹി പി.സി.വാസുദേവൻ നായർ, സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.ബാബുരാജ്, എം.കെ മോഹനൻ എന്നിവർ സംസാരിച്ചു. സമ്മേളനത്തിൻ്റെ അനുബന്ധ പരിപാടികളിൽ വിജയികളായവർക്കുള്ള ഉപഹാര സമർപ്പണവും ഉദ്ഘാടന വേദിയിൽ നടന്നു. സ്വാഗത സംഘം കൺവീനർ ബിജോയ് നന്ദി പ്രകാശിപ്പിച്ചു.

പുതിയ ജില്ലാ ഭാരവാഹികൾ പ്രസിഡൻ്റ് – ഇ.സുനിൽ കുമാർ, സെക്രട്ടറി – എം.കെ.ശശി, ട്രഷറർ – പി.പ്രബിത
വൈസ് പ്രസിഡൻ്റുമാർ: ഇ.വിശ്വനാഥൻ, കെ.ബൈജു, വി.മനോജ്, കെ.പ്രദീപൻ, പി.വി.മനോജൻ, കെ.ഹനീഫ, പി.ബേബി, എ.സലീന, കെ.ബിജയ് ജോയൻറ് സെക്രട്ടറിമാർ: എൻ.ഗിരീഷ് കുമാർ, എം.ഗീത, കെ.പി.സജിത്ത് കുമാർ, ടി.കെ.വിനോദൻ, എം.പ്രമോദ്, സി.ഷിജു, എ.കെ.അരുൺ ബാലു, കെ.ഷാജി, ടി.പി.മുരളീധരൻ, എൻ.ടി.ഷാജി എന്നിവരെ തിരഞ്ഞെടുത്തു.