പെരുവണ്ണാമൂഴി : ശക്തമായ ഇടിമിന്നലിൽ വീട് തകർന്നു. ചക്കിട്ടപാറ പഞ്ചായത്തിലെ പന്നിക്കോട്ടൂർ പുത്തൻ വീട്ടിൽ നാരായണിയുടെ വീടാണ് തകർന്നത്. ഇലക്ട്രോണിക്ക് ഉപകരണങ്ങളും നശിച്ചു. 2 ലക്ഷം രൂപയുടെ നക്ഷ്ടം കണക്കാക്കുന്നു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു, വാർഡ് മെമ്പർ എം. എം പ്രദീപൻ എന്നിവർ സന്ദർശിച്ചു.