വടകര : സാധാരണ ജനങ്ങളുടെ ആശ്രയകേന്ദ്രമായ വടകര ജില്ലാ ആശുപത്രിയെ തങ്ങളുടേതായ രാഷ്ട്രീയ ലാഭത്തിനായുള്ള സമരകേന്ദ്രമാക്കി മാറ്റുന്ന ജില്ലാ പഞ്ചായത്ത് ഭരണ നേതൃത്വത്തിന്റെ നടപടിക്ക് എതിരെ 20 ന് വൈകുന്നേരം അഞ്ചിന് വടകര പുതിയ സ്റ്റാൻഡ് പരിസരത്ത് പ്രതിഷേധ സായാഹ്നം നടത്താൻ യു ഡി എഫ് വടകര നിയോജക മണ്ഡലം കമ്മിറ്റി .യോഗം തീരുമാനിച്ചു.
യു ഡി എഫിന് ഒപ്പം ആർ എം പി യും പരിപാടിയിൽ പങ്കെടുക്കും. ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും ഇപ്പോഴും താലൂക്ക് ആശുപത്രിയുടെ സൗകര്യം പോലും ഇല്ലാതെയാണ് ആശുപത്രിയുടെ പ്രവര്‍ത്തനം.,ജില്ലാ ആശുപത്രിയായി ഉയർത്തിയപ്പോൾ പ്രഖ്യാപിച്ച സൗകര്യമോ വിദഗ്ധ ഡോക്ടർമാരുടെ സേവനമോ ഇവിടെ എത്തിയിട്ടില്ല. 45 ഡോക്ടമാരും അത്ര നഴ്സുമാരും ഇവിടെ വേണം. 220 കിടക്കകൾ ഇരട്ടിയെങ്കിലും ആക്കേണ്ടതുണ്ട്. പാരാ മെഡിക്കൽ ജീവനക്കാരുടെ സേവനവും ഇതുവരെ കൂടിയിട്ടില്ല.
ഇടയ്ക്കിടെ കെട്ടിട നിർമാണങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇവിടങ്ങളിൽ ആവശ്യത്തിനു സൗകര്യങ്ങളിലെന്ന് .യോഗം ചൂണ്ടിക്കാട്ടി. ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.അഡ്വ ഇ നാരായണൻ നായർ ,എൻ പി അബ്ദുല്ല ഹാജി, ഒ.കെ.കുഞ്ഞബ്ദുള്ള, പ്രദീപ് ചോമ്പാല, വി കെ അനിൽകുമാർ, പി ബാബുരാജ്, വി കെ പ്രേമൻ എം.ഫൈസൽ,രാഘവൻ നല്ലാടത്ത്. നടക്കൽ വിശ്വൻ, കെ അൻവർ ഹാജി .പി എം മുസ്തഫ, സി കെ വിശ്വൻ.,ഹാഷിം കാളംകുളം, അൻസാർ മുകച്ചേരി, യു അഷറഫ് എന്നിവർ സംസാരി ച്ചു