സോഷ്യൽ മീഡിയ വഴി അധിക്ഷേപം; യുവനടി കൊയിലാണ്ടി കോടതിയിൽ മൊഴി നൽകി

news image
Sep 25, 2023, 1:18 pm GMT+0000 payyolionline.in
കൊയിലാണ്ടി:  മലയാള സിനിമയിലെ പ്രമുഖയായ യുവനടി കൊയിലാണ്ടി കോടതിയില്‍ ഹാജരായി . തിങ്കളാഴ്ച വൈകീട്ടാണ് നടി കൊയിലാണ്ടി കോടതിയിലെത്തിയത്. സോഷ്യല്‍ മീഡിയയില്‍ തന്നെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന കേസില്‍ മൊഴി നല്‍കാനായാണ്  കൊയിലാണ്ടി കോടതിയിലെത്തിയത്.
വാട്ട്‌സ്ആപ്പിലും മെസഞ്ചറിലും നേരിട്ടുമെല്ലാമായി നിരന്തരം മെസേജ് അയച്ച് തന്നെ ശല്യപ്പെടുത്തുകയും ഫേസ്ബുക്ക് ലൈവില്‍ വന്ന് കുടുംബത്തെ ഉള്‍പ്പെടെ പരസ്യമായി അധിക്ഷേപിക്കുകയും ചെയ്തതിനെതിരെ നടി എലത്തൂർ പോലീസിൽനല്‍കിയ കേസിലാണ് കോടതിയിൽ എത്തി മൊഴി രേഖപ്പെടുത്തിയത്.
പട്ടാമ്പി സ്വദേശി കിഷോറാണ് നടിയ്ക്കും കുടുംബത്തിനും നിരന്തരം ശല്യം ചെയ്ത് മെസേജ് അയയ്ക്കുകയും ഫേസ്ബുക്കില്‍ അധിക്ഷേപിക്കുകയും ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 (ഡി), കേരള പൊലീസ് ആക്റ്റിലെ 120 (ഒ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് എലത്തുർ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിക്കെതിരെ ശക്തമായ മൊഴി നൽകിയെന്നാണ് വിവരം. കോഴിക്കോട് സ്വദേശിയാണ് യുവനടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe