കൊയിലാണ്ടി:കാപ്പാട് തീരദേശ റോഡിന്റെ ശോചനീയാവസ്ഥ: മന്ത്രിയുടെ നോക്കുകുത്തി സ്ഥാപിച്ച് ബിജെപി പ്രതിഷേധം

news image
Sep 17, 2023, 1:39 pm GMT+0000 payyolionline.in

കൊയിലാണ്ടി: കാപ്പാട് – കൊയിലാണ്ടി തീരദേശ റോഡ് തകര്‍ന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും അവഗണന തുടരുന്നതില്‍ പ്രതിഷേധിച്ച് മന്ത്രിയുടെ നോക്കുകുത്തി സ്ഥാപിച്ച് ബിജെപിയുടെ പ്രതിഷേധം. പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ നോക്കുക്കുത്തിയാണ്  പ്രതിഷേധത്തിന്റെ ഭാഗമായി ബിജെപി പ്രവര്‍ത്തകര്‍ സ്ഥാപിച്ചത്. മത്സ്യ തൊഴിലാളികൾ ഉൾപ്പെടെ ആയിര കണക്കിന് പേർക്ക് ഉപകാരപ്പെടുന്ന കാപ്പാട് – കൊയിലാണ്ടി റോഡ് തീരദേശ റോഡ് പൂർണമായി തകർന്ന് റോഡിന് കുറുകെ വലിയ കുഴി രൂപപെട്ടിട്ട് മാസങ്ങൾ കഴിഞ്ഞു. ചേമഞ്ചേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധം ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്.ആർ ജയ്കിഷ് ഉദ്ഘാടനം ചെയ്തു.

എംഎൽഎ കാനത്തിൽ ജമീലയും ടൂറിസവും പൊതുമരാമത്തും ഒരുമിച്ച് കൈയ്യാളുന്ന മന്ത്രി മുഹമ്മദ് റിയാസും നോക്ക്കുത്തികൾ തന്നെയാണെന്നും . വിഷയത്തിൽ കൂടുതൽ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം ശക്തമാകും എന്നും മണ്ഡലം പ്രസിഡന്റ് എസ്.ആർ ജയ്കിഷ് പറഞ്ഞു. ബിജെപി ചേമഞ്ചേരി ഏരിയ പ്രസിഡന്റ് അനിൽകുമാർ, ജനറൽ സെക്രട്ടറി സജീവ് കുമാർ, യുവമോർച്ച മണ്ഡലം പ്രസിഡൻ ജിതേഷ് കാപ്പാട്, കർഷകര്‍ച്ച മണ്ഡലം പ്രസിഡന്റ് വിനോദ് കാപ്പാട്, എന്നിവർ സംസാരിച്ചു. അരവിന്ദാക്ഷൻ, കെപി ദേവദാസൻ ടി പി, സനോഷ് ടി പി, റിജിലേഷ്, രവീന്ദ്രൻ, അമർജിത്ത് എന്നിവർ പങ്കെടുത്തു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe