കൊയിലാണ്ടി: സമൂഹത്തിൽ ധാർമ്മിക മൂല്യങ്ങൾ വളർത്തുന്നതിൽ പള്ളി, മദ്രസകൾക്കുള്ള പങ്ക് നിസ്തുലമാണെന്നും അധാർമ്മികതയും ലഹരി വ്യാപനവും തടയാൻ മഹല്ല് നേതൃത്വം ജാഗ്രത പാലിക്കണമെന്നും കൊയിലാണ്ടിയിൽ നടന്ന ജില്ലാ പള്ളി, മദ്രസാ മാനേജ്മെൻറ് സംഗമം ആവശ്യപ്പെട്ടു.
വിദ്യാലയങ്ങൾ പോലും വെറുപ്പുല്പാദനത്തിന് വേദിയാക്കുന്ന വർത്തമാനകാലത്ത് രാജ്യത്തിൻ്റെ മൈത്രിയും ഐക്യവും കാത്തു സൂക്ഷിക്കാനുതകുന്ന മൂല്യങ്ങൾ പൊതു സിലബസുകളിൽ ഉൾപ്പെടുത്തണമെന്നും സംഗമം ആവശ്യപ്പെട്ടു.കെ.എൻ.എം.സംസ്ഥാന വിദ്യാഭ്യാസ ബോർഡ് ചെയർമാൻ ഡോ:പി.പി അബ്ദുൽ ഹഖ് ഉദ്ഘാടനം ചെയ്തു.
ജില്ലാ ട്രഷറർ സി.കെ.പോക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. റസാഖ് കൊടുവള്ളി ശില്പശാലയ്ക്ക് നേതൃത്വം നൽകി.സംസ്ഥാന സെക്രട്ടറി എ.അസ്ഗറലി, ജില്ലാ സെക്രട്ടറി എൻ.കെ.എം. സകരിയ്യ, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എൻ.കുഞ്ഞബ്ദുല്ല, മുഫത്തിശ് സുലൈമാൻ മുസ്ല്യാർ ചൊക്ലി, ജില്ലാ വൈ. പ്രസിഡണ്ട് ടി.പി.മൊയ്തു വടകര ,അബ്ദുൽ ഖാദർ കൊയിലാണ്ടി സംസാരിച്ചു.