പ്രവാസി ക്ഷേമനിധിയിൽ ചേരാനുള്ള പ്രായ പരിധി ഒഴിവാക്കുക – പയ്യോളി മുൻസിപ്പൽ പ്രവാസി ലീഗ്

news image
Aug 26, 2023, 5:30 am GMT+0000 payyolionline.in

പയ്യോളി:  പ്രവാസികൾക്ക് പ്രവാസി ക്ഷേമനിധിയിൽ ചേരാനുള്ള പ്രായപരിധി ഒഴിവാക്കി എല്ലാവർക്കും അംഗത്വം നൽകുകയും അഞ്ചു വർഷത്തിനു ശേഷമാണങ്കിലും പെൻഷൻ നൽകാനുള്ള സംവിധാനം ഒരുക്കണമെന്ന് പയ്യോളി മുൻസിപ്പൽ പ്രവാസി ലീഗ് ഒരു പ്രമേയത്തിലൂടെ സർക്കാറിനോട് അഭ്യർത്ഥിച്ചു. പ്രസിഡണ്ട് കുഞ്ഞമ്മദ് മിസിരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ വൈസ് പ്രസിഡണ്ട് ഹുസ്സയിൻ കമ്മന ഉദ്ഘാടനം ചെയ്തു.

 

പ്രവാസികളുടെ ഉന്നമനത്തിനായി രൂപം കൊണ്ട “നോർക്കയുടെ ” കീഴിലുള്ള പ്രവാസി ക്ഷേമനിധിയിൽ അംഗമാവാനുള്ള പ്രായപരിധി അറുപത് വയസാണ് നിശ്ചയിച്ചിറ്റുള്ളത്. പക്ഷെ വർഷങ്ങളോളം പ്രവാസ ലോകത്ത് പ്രതികൂല സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന പലരും ”നോർക്ക ” പോലുള്ള പ്രവാസികളുടെ ക്ഷേമത്തിനായി രൂപം കൊണ്ടിറ്റുള്ള സർക്കാർ സംവിധാനങ്ങളുടെ നിയമാവലികൾ മനസ്സിലാക്കാറില്ല. അതു കൊണ്ട് തന്നെ ജീവിതത്തിൻ്റെ വസന്തകാലം പ്രവാസ ലോകത്ത് ഹോമിക്കപ്പെട്ടവർ വാർദ്ധക്യത്തിലായിരിക്കും നാട്ടിൽ എത്തപ്പെടുക. ശിഷ്ടകാലം ജീവിക്കാൻ യാതൊരു വരുമാനവുമില്ലാത്തവർ നോർക്കയുടെ പെൻഷന് അപേക്ഷിക്കുമ്പോഴാണ് അറുപത് വയസ്സ് പ്രായപരിധിയെ കുറിച്ച് മനസ്സിലാക്കുക. ഇത്തരത്തിൽ യാതൊരു പെൻഷനും ലഭ്യമാവാത്തവരാണ് നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾ.

യോഗത്തിൽ മണ്ഡലം പ്രവാസി ലീഗ് ആക്ടിംങ്ങ് സെക്രട്ടറി എം.സി.അബ്ദുറസാഖ് , മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പി.വി.അഹമ്മദ് ,മുൻസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ മേലടി ,എ.പി.കുഞ്ഞബ്ദുള്ള, എം.പി.ഹുസ്സയിൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ പ്രവാസി ലീഗ് ജനറൽ സെക്രട്ടറി നിസാർ പയലൻ സ്വാഗതവും ,ട്രഷറർ പി.കുഞ്ഞാമു നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe