കൊയിലാണ്ടി : ഈ വർഷത്തെ മികച്ച സ്കൂൾ പി.ടി.എകൾക്കുള്ള അവാർഡുകൾ വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിൽ പ്രൈമറി വിഭാഗത്തിലെ മികച്ച സ്കൂൾ പി.ടി.എ അവാർഡ് കൊയിലാണ്ടി ആന്തട്ട ഗവ.യു.പി സ്കൂൾ കരസ്ഥമാക്കി. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിലെ മികച്ച വിദ്യാലയത്തിനുള്ള അവാർഡ് മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ നേടി. പ്രൈമറി വിഭാഗത്തിൽ 70,000 രൂപയും ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗത്തിൽ 85,000 രൂപയുമാണ് അവാർഡ് തുക.
പ്രൈമറി വിഭാഗത്തിൽ രണ്ടാം സ്ഥാനം പേരാമ്പ്ര തൃക്കുറ്റിശ്ശേരി ഗവ.യു.പി.സ്കൂളും ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ രണ്ടാം സ്ഥാനം താമരശ്ശേരി നായർകുഴി ഗവ.ഹയർസെക്കൻഡറി സ്കൂളും നേടി. 40,000 രൂപ വീതമാണ് രണ്ടാം സ്ഥാനക്കാർക്കുള്ള അവാർഡ് തുക.