തുറയൂർ സാന്ത്വനം പാലിയേറ്റീവിന്റെ കുടുംബ സംഗമവും  ഓണാഘോഷവും ; സ്വാഗത സംഘം രൂപീകരിച്ചു

news image
Aug 12, 2023, 6:02 pm GMT+0000 payyolionline.in

തുറയൂർ : സാന്ത്വനം പാലിയേറ്റീവിന്റെ കുടുംബ സംഗമവും  ഓണാഘോഷവും ആഗസ്റ്റ് 23ന് നടത്തുന്നതിന് വേണ്ടി സ്വാഗതസംഘം രൂപീകരിച്ചു. യോഗത്തിൽ കെ. ടി ഹരീഷ് സ്വാഗതം പറഞ്ഞു. എം ടി അഷറഫ് അധ്യക്ഷത വഹിച്ചു. ഇസ്മായിൽ തെനംകാലില്‍. സജീവൻ ഒടയിൽ, പുതുക്കുടി ബാലഗോപാലൻ, മഠത്തിൽ ദിനേശൻ, ഇമേജ് രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

സംഘാടക സമിതി ചെയർമാനായി തെനങ്കാലിൽ ഇസ്മായിൽ , വൈ: ചെയർമാൻ – ദിനേശ് മഠത്തിൽ,  മുനീർ കുളങ്ങര- കൺവീനർ ഷംസു കിഴക്കാലോൽ – ജേ. കൺവീനർ, ഷാജി തേറമ്പത്ത്, കുന്നുമ്മൽ അബ്ദുറഹിമാൻ- ട്രഷറർ, രാധാകൃഷ്ണൻ ഇല്ലത്ത് എന്നിവരെയും മുഖ്യരക്ഷാധികാരികളായി എ കെ  അബ്ദുറഹിമാൻ, പുതുക്കുടി ബാലഗോപാലൻ, സജീവൻ ഒടിയിൽ, സിഎ നൗഷാദ്,കുന്നുമ്മൽ റസാക്ക് എന്നിവരെയും തെരഞ്ഞെടുത്തു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe