പയ്യോളി : കെ.പി.സി.സി പ്രസിഡണ്ട് , പ്രതിപക്ഷ നേതാവ് എന്നിവർക്കെതിരെ കള്ള കേസുകൾ ചുമത്തിയതിനെതിരെ പയ്യോളി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പയ്യോളി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച്‌നടത്തി. കെ.പി.സി.സി അംഗം മഠത്തിൽ നാണു ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ ടി വിനോദൻ അധ്യക്ഷനായി. സന്തോഷ് തിക്കോടി, രാമകൃഷ്ണൻ പുത്തൂക്കാട്,കെ. പി രമേശൻ , ഇ. കെ ശീതൾ രാജ്, പ്രേമ ബാലകൃഷ്ണൻ, ഇ. സൂരജ്, രമ ചെറുകുറ്റി, തൊടുവയൻ സദാനന്ദൻ എന്നിവർ സംസാരിച്ചു.മുജേഷ് ശാസ്ത്രി സ്വാഗതവും അഷറഫ് തിക്കോടി നന്ദിയും പറഞ്ഞു. രൂപേഷ് കൂടത്തിൽ, കെ വി സതീശൻ, എഞ്ഞിലാടി അഹമ്മദ്, ടി.ഗിരീഷ് കുമാർ, ബിനു കരോളി, മനോജ് എൻ എം, നിതിൻ പൂഴിയിൽ, ഇ കെ ബിജു എന്നിവർ മാർച്ചിന് നേതൃത്വം നൽകി