ദുബായ്: ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ കോഴിക്കോട് പ്രവാസി യു എ ഇ
അനുശോചനം രേഖപ്പെടുത്തി . മുൻ കേരള മുഖ്യമന്ത്രിയും തലമുതിർന്ന കോൺഗ്രസ് നേതാവും, അരനൂറ്റാണ്ടോളം നിയമസഭാ സാമാജികനു മായ അദ്ദേഹം വിദ്യാർഥി പ്രസ്‌ഥാനത്തിലൂടെയാണ് കേരള രാഷ്‌ട്രീയത്തിലേക്ക് കടന്നു വരുന്നത്. കക്ഷി രാഷ്‌ട്രീയത്തിനതീതമായ എല്ലാ തലത്തിലും സൗഹൃദം എക്കാലവും കാത്തുസൂക്ഷിച്ച അദ്ദേഹം ഭരണ, രാഷ്ട്രീയ രംഗങ്ങളിൽ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ചാണ് കടന്നുപോകുന്നത്.

അമ്പതാണ്ടുകളിലേറെക്കാലം കോൺഗ്രസിനെ മുൻ നിരയിൽ നിന്നു നയിച്ച അദ്ദേഹം, രാഷ്‌ട്രീയ നേതാവെന്നതിലുപരി ജനകീയനും, മാതൃക രാഷ്ട്രീയ പ്രവർത്തനത്തിനുടമയുമായിരുന്നു. ജനങ്ങളുമായി ഏറെ സമ്പർക്കം പുലർത്തിയ ഒരു നേതാവിനെയാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ നഷ്ട മാവുന്നത്.
അദ്ദേഹത്തിന്റെ വേർപാടിൽ രാഷ്‌ട്രീയ കേരളത്തിന്റെ അഗാധമായ ദുഃഖത്തോടൊപ്പം പ്രവാസലോകത്തു നിന്നും കോഴിക്കോട് പ്രവാസിയും പങ്കുചേരുന്നുവെന്നും ഭാരവാഹികൾ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
പ്രസിഡന്റ് ജമീൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. മോഹൻ വെങ്കിട്ട്, രാജൻ കോളവിപ്പാലം, അഡ്വ. മുഹമ്മദ് സാജിദ്, മുഹമ്മദ് അലി, നൗഷാദ് ഫെറോക് സംസാരിച്ചു.