കൊയിലാണ്ടി: നാളികേരത്തിന്റെ വില തകർച്ച മൂലം ദുരിതം അനുഭവിക്കുന്ന കർഷകരെ രക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എൻ.സി.പി . കൊയിലാണ്ടി മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കാർഷിക മേഖലയിൽ സബ്സിഡി ഇനത്തിൽ കോടിക്കണക്കിന് രൂപ അനർഹർ കൈപ്പറ്റുമ്പോൾ യഥാർത്ഥ കർഷകർ നോക്കുകുത്തികളാവുന്ന അവസ്ഥക്ക് മാറ്റം വരുത്തി പ്രസ്തുത സബ്സിഡി തുക നാളികേര സംഭരണത്തിനായി ഉപയോഗിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
എൻ.സി.പി.സംസ്ഥാന സെക്രട്ടറി സി.സത്യചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് കെ.കെ.നാരായണൻ അധ്യക്ഷത വഹിച്ചു.
കെ.ടി.എം.കോയ ,സി. രമേശൻ,ഇ.എസ്.രാജൻ,കെ.കെ.ശ്രീഷു, ചേനോത്ത് ഭാസ്ക്കരൻ ,പി.വി.സജിത്ത്,എം.എ.ഗംഗാധരൻ ,പത്താലത്ത് ബാലൻ,ആലിക്കുട്ടി, ടി. എം.ശശിധരൻ എന്നിവർ സംസാരിച്ചു.