കൊയിലാണ്ടി :എസ്എസ്എഫ് കൊയിലാണ്ടി ഡിവിഷൻ സാഹിത്യോത്സവിന് കൊല്ലം അൽഹമദാൻ സുന്നി മദ്റസ കാമ്പസിൽ വർണ്ണാഭമായ തുടക്കം .പരിപാടി നോവലിസ്റ്റ് യുകെ കുമാരൻ ഉദ്ഘാടനം ചെയ്തു.കലാ സാഹിത്യ മേഖലയിൽ എസ് എസ് എഫ് നടത്തുന്ന നിരന്തര ഇടപെടലുകൾ ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
മനുഷ്യ നന്മക്ക് വേണ്ടത് മാത്രമാണ് തിരുനബി പഠിപ്പിച്ചിട്ടുള്ളത്. കലയും സാഹിത്യവും മതം പ്രോത്സാഹിപ്പിച്ചത് അതിലെ നന്മ കൊണ്ട് തന്നെയാണ് അദ്ദേഹം കൂട്ടിച്ചേർത്തു.സയ്യിദ് അലി ബാഫഖി പ്രാർത്ഥന നടത്തി.സ്വാഗതസംഘം ചെയർമാൻ സൈൻ ബാഫഖി അധ്യക്ഷത വഹിച്ചു. എസ്എസ്എഫ് ജില്ലാപ്രസിഡണ്ട് റാഫി അഹ്സനി കാന്തപുരം സന്ദേശ പ്രഭാഷണം നടത്തി.
നഗരസഭാ കൗൺസിലർ വിവി ഫഖ്റുദീൻ മാസ്റ്റർ,പി എം എ അസീസ് മാസ്റ്റർ ,അബ്ദുൽ ഹകീം കാപ്പാട്,ഇസ്മാഈൽ മുസ്ലിയാർ മൂടാടി, ടി പി അബ്ദുറഹ്മാൻ,സഹൽ പുറക്കാട്,യൂനുസ് സഖാഫി, ഹാഫിസ് സഖാഫിപൂക്കാട് സംബന്ധിച്ചു.7 സെക്ടറുകളിൽ നിന്നായി 125 ഇനങ്ങളിലായി 400 ഓളം വിദ്യാർത്ഥികൾ മാറ്റുരക്കുന്ന പരിപാടിനാളെ വൈകുന്നേരം നാലിന് സമാപിക്കും.സമാപന സെഷൻ കേരള മുസ്‌ലിംജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി അഫ്സൽ കൊളാരി ഉദ്ഘാടനം ചെയ്യും.അബ്ദുൽകരീം നിസാമി അനുമോദന പ്രഭാഷണം നടത്തും.ഹബീബുറഹ്മാൻ സുഹ്‌രി, കമ്മനഉമ്മർഹാജി,ഹാഷിം ഹാജി മൂടാടി, അബ്ദുൽനാസർ സഖാഫി,സി കെ അബ്ദുൽനാസർ സംബന്ധിക്കും.