ശ്രീജിത്തിന്റെ സ്മരണക്ക് അഭയം റസിഡൻഷ്യൽ കെയർ ഹോമിലേക്ക് കൈത്താങ്ങുമായി കലിക്കറ്റ് സൈനിക കൂട്ടായ്മ

news image
Jul 9, 2023, 10:00 am GMT+0000 payyolionline.in

കൊയിലാണ്ടി : നായിബ് സുബൈദാർ എം ശ്രീജിത്തിന്റെ രണ്ടാം വീരചരമവാർഷികാചരണത്തോടനുബന്ധിച്ച് കലിക്കറ്റ് സൈനിക കൂട്ടായ്മ അഭയം റസിഡൻഷ്യൽ കെയർ ഹോമിലേക്ക് രണ്ട് അഡ്ജസ്റ്റബിൾ കട്ടിലും അതിന്റെ കിടക്കയും സമർപ്പിച്ചു.

കാനത്തിൽ ജമീല എം എൽ എയിൽ നിന്നും അഭയം ജനറൽ സെക്രട്ടറി മാടഞ്ചേരി സത്യനാഥൻ ഏറ്റുവാങ്ങി. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  സതി കിഴക്കയിൽ , ജി എസ് കെ ഭാരവാഹികളായ അബ്ദുൾ റസാഖ്, നിധിൻ , മോഹനൻ , അഭയം സെക്രട്ടറി ശശി കൊളോത്ത്, എഞ്ചി മധുസൂദനൻ , ടി ഗിരിജ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe