ദില്ലി : ഏകീകൃത സിവിൽ കോഡിൽ കേന്ദ്രത്തിന് മുന്നറിയിപ്പുമായി ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി നേതാവ്ച്ച് ഗുലാം നബി ആസാദ്. ആർട്ടിക്കിൾ 370 റദ്ദാക്കിയതുപോലെ എളുപ്പമല്ല യുസിസി നടപ്പിലാക്കുന്നത്. യുസിസി നടപ്പാക്കുന്നത് എല്ലാ മതങ്ങളെയും ബാധിക്കും.
മുസ്ലീങ്ങൾ മാത്രമല്ല, ക്രിസ്ത്യൻ,സിഖ്,ആദിവാസി,ജൈൻ , പാഴ്സി വിഭാഗങ്ങളെ ബാധിക്കും. ഒറ്റയടിക്ക്, യുസിസി നടപ്പാക്കുന്നതിനെ കുറിച്ച് സർക്കാർ ചിന്തിക്കുക പോലും ചെയ്യരുതെന്നും ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു.